കേരളം

അങ്ങനെയെങ്കില്‍ ദേവസ്വം മന്ത്രിയെ തന്ത്രിയാക്കുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത് ; വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ശബരിമല വിഷയത്തില്‍ തന്ത്രിമാരുടെയും പരികര്‍മ്മിമാരുടെയും മേല്‍ കുതിര കയറാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വന്തം ഇഷ്ടം നടപ്പാക്കാനാണെങ്കില്‍ ദേവസ്വം മന്ത്രിയെ തന്ത്രിയായി വാഴിക്കലാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും കെപിസിസി അധ്യക്ഷന്‍ വടകരയില്‍ അഭിപ്രായപ്പെട്ടു. 

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഓരോന്നും വിശ്വാസികളുടെ നെഞ്ചിലേക്കുള്ള കൂരമ്പുകളാണ്. ആശയക്കുഴപ്പത്തിന്റെ തടവുകാരനായിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മുഖത്തേക്ക് രാജിക്കത്ത് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരാന്‍ പദ്മകുമാര്‍ ധൈര്യം കാണിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ