കേരളം

ഇനി കൃഷ്ണപ്പരുന്ത് പറക്കാനും പിണറായി പറയണോ ? : രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയില്‍ ഇനി കൃഷ്ണപ്പരുന്ത് പറക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരുന്ത് പറക്കാന്‍ പിണറായിയും പാര്‍ട്ടി പൊളിറ്റ് ബ്യൂറോയും തീരുമാനിക്കണോ ?.  തന്ത്രിയുടെയും പന്തളം രാജാവിന്റെയും സ്ഥാനവും അധികാരവും കോടതി വിധികളിലൂടെ അംഗീകരിക്കപ്പെട്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

93 ലും 99ലുമുണ്ടായ ഹൈക്കോടതി വിധികളിലും തുടര്‍ന്ന് അപ്പീല്‍ കേസുകളില്‍ സുപ്രിംകോടതിയും തന്ത്രിയുടെ അവകാശവും അധികാരവും അംഗീകരിച്ചതാണ്. ക്ഷേത്ര നടത്തിപ്പ്, ആചാരാനുഷ്ഠാനങ്ങള്‍, പൂജകള്‍ എന്നിവയിവയിലെല്ലാം തന്ത്രിയുടെ വാക്കാണ് അന്തിമം. 

ഇക്കാര്യം കോടതി വിധികളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. കോടതിയില്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലും ഇത് വ്യക്തമാക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം