കേരളം

പെരിയാറിലെ മാലിന്യം തടയാന്‍ മാര്‍ഗ്ഗരേഖയില്ല; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഒരുലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: പെരിയാറിലെ മലീനീകരണം തടയാന്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കാത്തതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഒരു ലക്ഷം പിഴശിക്ഷ. ഏലൂര്‍ വ്യവസായ മേഖലയിലെ മലിനീകരണം തടയുന്നതിന് വ്യക്തമായ മാര്‍ഗ്ഗരേഖ നല്‍കാന്‍ ഇതുവരെയും ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ വിധിച്ചത്. 

ഗ്രീന്‍ ആക്ഷന്‍ ഫോഴ്‌സ്, ജനജാഗ്രത എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നവംബര്‍ 14 ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും അന്ന് ബോര്‍ഡ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി