കേരളം

പ്രളയനാശം; കണക്കുകൾ പഞ്ചായത്ത‌് ഓഫീസുകളിൽ പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി നിർദേശം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയനാശനഷ്ടം വിലയിരുത്തിയ വിവരം ഉൾക്കൊള്ളുന്ന റിപ്പോർട്ട‌് പഞ്ചായത്ത‌് ഓഫീസുകളിൽ പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി സർക്കാരിന‌് നിർദേശം നൽകി. റിപ്പോർട്ടി‌ന്റെ പകർപ്പ‌് വാർഡ‌് അംഗങ്ങൾ സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പ്രളയനാശവും പുനരധിവാസവും സംബന്ധിച്ച‌ കേസുകളിലാണ‌് കോടതി നിർദേശം.

പ്രളയബാധിതർക്ക‌് സർക്കാർ ഇതുവരെ നൽകിയ ആനുകൂല്യങ്ങളും ഭാവിയിൽ നൽകാൻ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും അടങ്ങുന്ന സമഗ്ര റിപ്പോർട്ട‌് കോടതിക്ക‌് കൈമാറണം. കോടതി പരിശോധിച്ച ശേഷം റിപ്പോർട്ട‌് മാധ്യമങ്ങൾക്ക‌് പ്രസിദ്ധീകരിക്കാം. സ്വന്തം വീടുകളിലേക്ക‌് മടങ്ങാൻ കഴിയാത്തവർക്കും മടങ്ങിയവരിൽ മോശം സാഹചര്യങ്ങളിൽ തുടരുന്നവർക്കും സർക്കാർ താത്കാലിക താമസ സൗകര്യം നൽകണം. 

സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട‌് സർക്കാർ ഹൈക്കോടതി‌ക്ക‌് കൈമാറി. 6,71,077 പേർക്ക‌് 10,000 രൂപവീതം സാമ്പത്തിക സഹായം നൽകിയതായി സർക്കാർ അറിയിച്ചു.

കോഴിക്കോട‌് –520, പാലക്കാട‌്–11, മലപ്പുറം –205, വയനാട‌് – 63  എന്നിങ്ങനെ കുടുംബങ്ങൾ അനർഹമായി പണം കൈപ്പറ്റിയിട്ടുണ്ട‌്. ഇൗ തുക തിരിച്ചുപിടിക്കും. ജീവനോപാധികൾ നഷ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിന‌് തൊഴിലുറപ്പു പദ്ധതിയിൽ 50 പ്രവൃത്തി ദിനങ്ങൾ കൂടുതലായി നൽകി. ഇവർക്കായി പുതിയ ജീവനോപാധി കണ്ടെത്താൽ പ്രത്യേക പദ്ധതി ആവിഷ‌്കരിക്കുന്നതിന‌് ആസൂത്രണ ബോർഡിന്റെ നിർദേശാനുസരണം അന്താരാഷ‌്‌ട്ര വിദഗ‌്ധ സമ്മേളനം നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടത്തുമെന്നും സർക്കാർ വിശദീകരിച്ചു. 

കാർഷിക മേഖലയിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിന‌് കർഷകർക്ക‌് നഷ്ടപരിഹാരം നൽകാൻ 97.48 കോടി രൂപ അനുവദിച്ചു. ഇതിൽ 38.91 കോടി രൂപ ഇതുവരെ വിതരണം ചെയ‌്തു. ചെറുകിട ഇടത്തരം കച്ചവടക്കാർക്കുണ്ടായ നഷ്ടം കണക്കിലെടുത്ത‌് 10 ലക്ഷത്തിൽ താഴെയുള്ള നഷ്ടത്തിന‌് വായ‌്പ അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും സർക്കാർ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു