കേരളം

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരചടങ്ങിനിടെ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ പ്രതിഷേധം; സ്വന്തം ഇടവകക്കാര്‍ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ 

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ  ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെ സിസ്റ്റര്‍ അനുപമയ്ക്കും ഒപ്പമെത്തിയ മറ്റു സിസ്റ്റര്‍മാര്‍ക്കും നേരെ പ്രതിഷേധം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗീകപീഡനക്കേസിലെ സാക്ഷിയും ജലന്ധര്‍ രൂപതയിലെ വൈദീകനുമാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിലാണ് ഫാ.കുര്യാക്കോസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സിസ്റ്റര്‍ അനുപമയ്‌ക്കെതിരെ പ്രതിഷേധം.

പള്ളിമേടയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെ ഒരു സംഘം വിശ്വാസികള്‍ സിസ്റ്ററിനെ തടയുകയും കെട്ടിടത്തില്‍ നിന്ന് പുറത്താക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ചിലര്‍ സിസ്റ്ററിന് അനുകൂലമായും രംഗത്തെത്തി. താനും ഇതേ ഇടവകക്കാരിയാണെന്നും എന്തുകൊണ്ടാണ് സ്വന്തം ഇടവകക്കാര്‍ തന്നെ തള്ളിപ്പറയുന്നതെന്ന് അറിയില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

ഇടവകാംഗമായ മാറ്റൊരു വൈദികൻ മരിച്ചപ്പോള്‍ എത്താതിരുന്ന സിസ്റ്റര്‍ അനുപമ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരത്തിനെത്തിയത് ദുരൂഹമാണെന്ന് ആരോപിച്ചാണ് ഇവർ പ്രതിഷേധിച്ചത്. ഫാദര്‍ കുര്യാക്കോസ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്നും തങ്ങള്‍ക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയിരുന്നത് അച്ചനാണെന്നും സിസ്റ്റര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍