കേരളം

രാഹുല്‍ ഈശ്വറിനെപ്പോലെ വികൃത മനസുള്ളവര്‍ക്കു കൂടിനില്‍ക്കാനുള്ള ഇടമല്ല ശബരിമല, സര്‍ക്കാര്‍ അത് അനുവദിച്ചുകൊടുക്കില്ല: കടകംപള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെപ്പോലെ വികൃത മനസുള്ളവര്‍ക്കു കൂടിനില്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്തരക്കാരെ അവിടെ അനുവദിക്കില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ചില നിയന്ത്രണങ്ങള്‍ മാത്രമാണ്. എല്ലാ വലിയ ക്ഷേത്രങ്ങളിലും പതിവുള്ളതാണ് അത്. കൂടുതല്‍ പേര്‍ക്ക് ആരാധനയ്ക്ക് അവസരമൊരുക്കുന്നതിനാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഭക്തരെ കൂടുതല്‍ നേരം തങ്ങിനില്‍ക്കാന്‍ അനുവദിക്കില്ല എന്നത് പൗരാവകാശങ്ങളുടെയോ മൗലികഅവകാശങ്ങളുടെയോ ലംഘനമല്ലെന്ന് കടകംപള്ളി പറഞ്ഞു.

ശബരിമലയെപ്പോലെ പരിപാവനമായ ഒരു സ്ഥലത്ത് രക്തംവീഴ്ത്താന്‍ ആളെ സജ്ജമാക്കി നിര്‍ത്തിയിരുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എത്രമാത്രം വികൃത മനസുള്ളവര്‍ക്കാണ്് അതു ചെയ്യാനാവുക. അങ്ങനെ വികൃത മനസുള്ളവര്‍ക്കു കൂടിനില്‍ക്കാനുള്ള സ്ഥലമല്ല ശബരിമല. സര്‍ക്കാര്‍ അത് അനുവദിക്കില്ല. അക്രമികള്‍ക്കു തമ്പടിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി