കേരളം

ശബരിമലയിലേത് സവര്‍ണന്റെ സമരമെന്ന് സംശയം ; ജാതിപരമായി വേര്‍തിരിക്കുന്നതിന് പ്രേരകമാകുമെന്ന് എം കെ സാനു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമലയില്‍ നടന്നത് സവര്‍ണന്റെ സമരമാണോ എന്ന് സംശയിക്കുന്നതായി പ്രൊഫസര്‍ എം കെ സാനു. ശബരിമല വിധി സ്വാഗതം ചെയ്യാതിരിക്കാനുള്ള കാരണം മനസ്സിലാകുന്നില്ല. മാറ്റങ്ങള്‍ അംഗീകരിച്ച് അവയെ സ്വീകരിക്കുകയാണ് വേണ്ടതെന്നും സാനു അഭിപ്രായപ്പെട്ടു. 

ശ്രീനാരായണ സേവാ സംഘത്തെ പ്രതിനിധാനം ചെയ്ത് ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സമരങ്ങള്‍ ആളുകളെ ജാതിപരമായി വേര്‍തിരിക്കുന്നതിന് പ്രേരകമാകുമെന്നും എംകെ സാനു പറഞ്ഞു. 

പണ്ട് വൈക്കം ക്ഷേത്രപരിസരത്തു കൂടി അയിത്ത ജാതിക്കാര്‍ക്ക് വഴി നടക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോഴും ഇതേവാദം ഉന്നയിച്ചാണ് അത് തടയാന്‍ ശ്രമിച്ചതെന്നും പ്രൊഫ. എംകെ സാനു അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍