കേരളം

'സ്ത്രീ സ്ത്രീ തന്നെയാണെന്നും പുരുഷന്‍ പുരുഷനാണെന്നുമുള്ള ചിന്ത മറന്നുപോയോ?' ; ശബരിമല സ്ത്രീ പ്രവേശന വിധി അപക്വമെന്ന് പി വത്സല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാറ്റം കൊണ്ടുവരണമെന്ന് ആകാംക്ഷയുള്ള ചില ജഡ്ജിമാരുടെ അപക്വ വിധിയാണ് ശബരിമ സ്ത്രീപ്രവേശന കേസിലുണ്ടായതെന്ന് എഴുത്തുകാരി പി വത്സല. ഈ വിധി അത്രകണ്ട് പഠിച്ചിട്ടുള്ള ഒന്നാണെന്ന് തോന്നുന്നില്ലെന്ന് വത്സല പറഞ്ഞു. ആര്‍എസ്എസ് മുഖമാസികയായ കേസരിയില്‍ എഴുതിയ ലേഖനത്തിലാണ്, സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷ കൂടിയായ വത്സലയുടെ പ്രതികരണം.

ശബരിമലയിലെ ആചാരങ്ങള്‍ കാനനക്ഷേത്രം എന്ന നിലയില്‍ ഉണ്ടായതാണെന്ന് ലേഖനത്തില്‍ പറയുന്നു. അവിടെ സ്ത്രീകള്‍ക്കു സുരക്ഷ നല്‍കല്‍ ബുദ്ധിമുട്ടായിരുന്നു. സ്ത്രീ സ്ത്രീ തന്നെയാണെന്നും പുരുഷന്‍ പുരുഷനാണെന്നുമുള്ള ചിന്ത നിയമമജ്ഞര്‍ മറന്നുപോയെന്ന് വത്സല പറഞ്ഞു.

''കോടതി സ്ത്രീകളുടെ ശരീര ശാസ്ത്രം പരിഗണിച്ചില്ല. ഞാന്‍ യാത്ര ചെയ്യുന്നത് സൗകര്യ ദിനങ്ങള്‍ നോക്കി മാത്രമാണ്. വിശ്രമം ആവശ്യമുള്ളപ്പോള്‍ യാത്ര പാടില്ല.''

സ്ത്രീകളെ എത്രയും പെട്ടെന്ന് ശബരിമലയില്‍ കയറ്റാനുള്ള താത്പര്യം ഭരണാധികാരികള്‍ക്കാണ്. അവര്‍ സ്ത്രീകളുടെ സുരക്ഷയ്ക്കു വനിതാ പൊലീസിനെ നിയോഗിക്കുമെന്നു പറയുന്നു. നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ എത്ര വനിതാ പൊലീസ് ഉണ്ടെന്ന് വത്സല ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍