കേരളം

ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ട് ഇന്നേക്ക് 45 വര്‍ഷം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് കേരളത്തില്‍ കോഴിക്കോട് ജില്ലയിലാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഈ സ്‌റ്റേഷന്‍ സ്ഥാപിതമായിട്ട് ഇന്നേക്ക് 45 വര്‍ഷം തികയുകയാണ്. 

1973 ഒക്ടോബര്‍ 27നാണ് കോഴിക്കോട്ട് ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. കണ്‍ട്രോള്‍ റൂമിനോടുചേര്‍ന്ന് ആദ്യമായി വനിതാ സ്‌റ്റേഷന്‍ തുടങ്ങുമ്പോള്‍ എം പത്മാവതിയായിരുന്നു ആദ്യ എസ്‌ഐ ഇവര്‍ക്കു പുറമേ ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരുമായി 15 വനിതാ പൊലീസുമാരും ഉണ്ടായിരുന്നു.

ഉദ്ഘാടനം കാണാനെത്തിയവരുടെ തിരക്കില്‍ കാണാതായ മൂന്ന് കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു വനിതാ പൊലീസിന്റെ ആദ്യത്തെ ഡ്യൂട്ടി. കൂടാതെ ഉദ്ഘാടന ചടങ്ങിന്റെ അന്ന് ട്രാഫിക് നിയന്ത്രിച്ചതും അന്ന് വനിതാ പോലീസായിരുന്നു. ആദ്യകാലത്ത് സാരിയും പിന്നീട് പാന്റ്‌സും ഷര്‍ട്ടുമായി യൂണിഫോം.

അതിനുശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വനിതാ സ്‌റ്റേഷന്‍ തുടങ്ങി. സ്ത്രീസുരക്ഷ മാത്രമല്ല എല്ലാത്തരം കേസുകളും കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് സ്‌റ്റേഷന്‍ മാറി. നിലവില്‍ വനിതാ സ്‌റ്റേഷനില്‍ ആകെ 24 പേരാണുള്ളത്. ഇതില്‍ ആറുപേര്‍ ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ മറ്റിടങ്ങളിലാണ്. കണ്‍ട്രോള്‍ റൂമിന്റെ കീഴിലാണെങ്കിലും ഹെല്‍പ് ലൈനും ഇപ്പോള്‍ വനിതാ സ്‌റ്റേഷനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

സ്ത്രീകളുമായി ബന്ധപ്പെട്ട് പലതരം കേസുകളും എത്താറുണ്ടെങ്കിലും ഇപ്പോഴും പൂവാലശല്യം തന്നെയാണ് കൂടുതലായി വരുന്ന കേസുകളെന്ന് വനിതാ പോലീസുകാര്‍ പറയുന്നു. മുമ്പ് പരാതിപ്പെടാന്‍ സ്ത്രീകള്‍ എത്തുന്നത് കുറവായിരുന്നെങ്കില്‍ ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങളില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍