കേരളം

എന്നെ ഭയപ്പെടുത്താമെന്ന് കരുതേണ്ട, നിലപാടുകളിൽ ഉറച്ച് നിൽക്കും: സന്ദീപാനന്ദ ഗിരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ കൈക്കൊണ്ട നിലപാടുകളെ മുൻനിർത്തി തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. വിഷയത്തിലെ തന്‍റെ നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ  ആ​ശ്ര​മത്തിന് നേരെയുണ്ടായ ആ​ക്ര​മ​ണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി സന്ദീപാനന്ദ ​ഗിരിയുടെ കുണ്ടമൺ കടവിലെ  ആ​ശ്ര​മത്തിന് നേരെ പുലർച്ചെയാണ്  ആ​ക്ര​മ​ണമുണ്ടായത്. അ​ക്ര​മി​ക​ൾ ആ​ശ്ര​മത്തിലെ  ര​ണ്ടു കാ​റു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ക്കുകയും, ആ​ശ്ര​മ​ത്തി​നു മു​ന്നി​ൽ റീ​ത്ത് വ​യ്ക്കുകയും ചെയ്തിരുന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തെ സ​ന്ദീ​പാ​ന​ന്ദ ഗി​രി അ​നു​കൂ​ലിച്ചതും ഈ ​വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്കും സം​ഘ​പ​രി​വാ​റി​നും എ​തി​രാ​യി അദ്ദേഹം സം​സാ​രി​ച്ചതുമാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇ​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​നു നേരത്തെ തന്നെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്