കേരളം

പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ പികെ ശശിക്കെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ യുവതിയുടെ നീക്കം  

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പികെ ശശി എംഎല്‍എയ്‌ക്കെ് എതിരായ പരാതിയില്‍ പാര്‍ട്ടി നടപടി തൃപ്തികരമല്ലെങ്കില്‍ യുവതി കോടതിയെ സമീപിക്കുമെന്ന് സൂചന. പൊലീസിനെ സമീപിച്ചാലും അന്വേഷണം അട്ടിമറിക്കാന്‍ കഴിയുമെന്നാണ് യുവതിയെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നത്. അതിനാല്‍ കോടതിയില്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കാനാണ് നീക്കം.

പരാതി ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടും പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നതും അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രി എകെ ബാലന്‍ പികെ ശശിക്കൊപ്പം വേദി പങ്കിട്ടതും നടപടി ദുര്‍ബലമാകുന്നതിന്റെ സൂചനയാണ് യുവതിക്കൊപ്പം നില്‍ക്കുന്നവര്‍ കാണുന്നത്. പാര്‍ട്ടി തീരുമാനത്തിന് മുന്‍പ് പരാതി പുറത്തായാല്‍ തങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാത്തിരിക്കുകയാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി