കേരളം

'ഇതുപോലുള്ള എല്ലാ രോമങ്ങളെയും പിടിച്ച് അകത്തിടണം, യഥാര്‍ത്ഥ കോണ്‍ഗ്രസ് കലാപകാരികള്‍ക്കൊപ്പമില്ല' ; രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിന് ബല്‍റാമിന്റെ പിന്തുണ

സമകാലിക മലയാളം ഡെസ്ക്

ഒറ്റപ്പാലം: രക്തം ചിന്തിയും നട അടപ്പിക്കുമെന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്ക് പിന്തുണയുമായി തൃത്താല എംഎല്‍എ വി ടി ബല്‍റാം.  കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ബല്‍റാം പറഞ്ഞു.

ആരുടെയെങ്കിലും രോമത്തില്‍ തൊടരുത് എന്നല്ല ഇതുപോലുള്ള എല്ലാ രോമങ്ങളെയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും അയ്യപ്പഭക്തരുടെയും ആവശ്യമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഈശ്വറിന്റെ രോമത്തില്‍ തൊടാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിനെയും പരോക്ഷമായി വിമര്‍ശിച്ചാണ് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

'രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

ആരുടേയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല.' ശബരിമല വിഷയത്തിലെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെയും ബല്‍റാം നേരത്തേ വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി