കേരളം

അമിത് ഷാ ശബരിമലയിലേക്ക്; മണ്ഡലകാലത്ത് സന്നിധാനത്തെത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഈ മണ്ഡലകാലത്തു ശബരിമലയിലെത്തും. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് ഉറപ്പുനല്‍കിയത്. എന്നാല്‍ തിയ്യതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവച്ചുള്ള പ്രഖ്യാപനമാണ് അമിത് ഷാ കണ്ണൂരില്‍ നടത്തിയത്. കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയവസരമാണെന്നും നേതൃത്വം വിലയിരുത്തുന്നു.  നവംബര്‍ എട്ടു മുതല്‍ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. രഥയാത്രയുടെ സമാപനം സ്ത്രീകളുടെ റാലിയോടെയായിരിക്കും.

പ്രതിഷേധ പരിപാടികള്‍ എന്‍ഡിഎയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. നേതാക്കളായ പി.എസ്. ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍, പി. കെ. കൃഷ്ണദാസ്, എം.ഗണേഷ് എന്നിവര്‍ക്കൊപ്പം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ഇന്നലെ കൂടിയാലോചനകളില്‍ പങ്കെടുത്തു. ശ്രീധരന്‍ പിള്ളയും തുഷാറും ചേര്‍ന്നുള്ള രഥയാത്രയ്ക്ക് ആ ചര്‍ച്ചയിലാണു തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍