കേരളം

'ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട, അങ്ങനെയൊന്നും കേരളത്തിന്റെ ഐക്യം തകരില്ല'; അമിത് ഷായെ വിമര്‍ശിച്ച് എം.എം. മണി

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍; ശബരിമല വിഷയത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ മന്ത്രി എം.എം. മണി. അമിത് ഷാ അല്ല ആരു വിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകര്‍ക്കാന്‍ പറ്റില്ലെന്നും ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഗുജറാത്ത്, യുപി, എന്നീ സംസ്ഥാനങ്ങളെപ്പോലെയാണ് കേരളമെന്ന് വിചാരിച്ചാണ് ജനകീയ സര്‍ക്കാരിലെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറയുന്നത്. അമിത് ഷായിലൂടെ പുറത്തുവരുന്നത് ആര്‍എസ്എസിന്റെ ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃര്‍നിര്‍മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയാനാണ് കേന്ദ്രം നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 31,000 കോടി രൂപ വേണ്ട സ്ഥാനത്ത് 600 കോടി മാത്രമാണ് കേന്ദ്രം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി