കേരളം

ശരീരത്തെപ്പറ്റിയുള്ള പരാമര്‍ശം അപകീര്‍ത്തികരം; പിണറായി അമിത് ഷായെ അധിക്ഷേപിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അധിക്ഷേപിച്ചെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന് രാജ്യത്തെ ജനങ്ങള്‍ മറുപടി പറയുമെന്നും കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയില്‍ ജനവികാരം മാനിക്കണമെന്നാണ് അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചത്. ജനവികാരം മാനിക്കുകയെന്നത് ഒരു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. അതു ചെയ്യാതെ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടും എന്നാണ് അമിത് ഷാ പ്രസംഗിച്ചതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

അമിത് ഷായ്ക്കു മറുപടി നല്‍കിയ മുഖ്യമന്ത്രി വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. അമിത് ഷായുടെ ശരീരത്തെ പരാമര്‍ശിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ അപകീര്‍ത്തികരമാണ്. ഇതിനു രാജ്യത്തെ ജനങ്ങള്‍ മറുപടി നല്‍കും.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വക്താക്കള്‍ പറയും. കേന്ദ്രമന്ത്രി എന്ന നിലയില്‍ അതു തന്റെ ചുമതലയല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും