കേരളം

ആറ്റുകാല്‍ പൊങ്കാലയും പ്രതിസന്ധിയില്‍; മുന്നൊരുക്കങ്ങളില്ലാതെ ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയം തീര്‍ത്ത കെടുതികള്‍ ആറ്റുകാല്‍ പൊങ്കാലയേയും പ്രതിസന്ധിയിലാക്കുന്നു. പ്രളയത്തില്‍ കരമനയാറും കരകവിഞ്ഞിരുന്നു. കരമനയാറിന്റെ തീരത്തുള്ള ആറ്റുകാല്‍ പ്രദേശത്തും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 

ഇതിനൊപ്പം, പൊങ്കാലയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വീഴ്ചയും പ്രശ്‌നം സൃഷ്ടിക്കുന്നു. കുംഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാല്‍ പൊങ്കാല. ഇക്കഴിഞ്ഞ പൊങ്കാലയ്ക്ക് വേണ്ട നിര്‍മാണ പ്രവര്‍ത്തികളുടെ തുക ധനവകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല. 

ഫണ്ട് അനുവദിക്കണമെന്ന് ജില്ലാ കളക്ടര്‍ നിരവധി തവണ ആവശ്യപ്പെട്ടു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ട് ഫണ്ട് തടഞ്ഞുവയ്ക്കുകയാണ്. ഫണ്ട് അനുവദിച്ചില്ലാ എങ്കില്‍ അടുത്ത വര്‍ഷത്തെ പൊങ്കാല നടത്തിപ്പ് ബുദ്ധിമുട്ടിലാകും എന്ന് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ കത്ത് നല്‍കിയെങ്കിലും കാര്യമുണ്ടായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി