കേരളം

മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പ് അനിശ്ചിതത്വത്തിലേക്ക്; കേസുമായി മുന്നോട്ടെന്ന് കെ സുരേന്ദ്രന്‍; ഇന്ന് ഹൈക്കോടതി പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. സിറ്റിങ് എംഎല്‍എ പിബി അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് കേസ് തുടരണമോയെന്ന് ഹര്‍ജി നല്‍കിയ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനകം മറുപടിയ പറയുമെന്നാണ് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

ഇക്കാര്യത്തില്‍ ഇന്ന് സുരേന്ദ്രന്‍ നിലപാട് അറിയിക്കും. ഹര്‍ജിയുമായി മുന്നോട്ടുപോകാനാണ് സുരേന്ദ്രന്റെ തീരുമാനം.അങ്ങനെയെങ്കില്‍ കേസില്‍ വിസ്താരം പൂര്‍ത്തിയായി വിധി പറയുന്നു വരെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാകും.

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.
കള്ളവോട്ടിലൂടെയാണ് അബ്ദുല്‍ റസാഖിന്റെ വിജയമെുന്നും, തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ബി ജെ പി നേതാവ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍ റസാഖ് തെരഞ്ഞടുക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)