കേരളം

ശുദ്ധഹാസ്യവും മായാജാലവും ഒരേ വേദിയില്‍; കേരളത്തിനായി അരങ്ങു തകര്‍ക്കാന്‍ പാപാ സിജെയും കരണ്‍ സിങ് മാജികും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിനായി ഹാസ്യ വേദികളില്‍ പ്രശസ്തനായ കലാകാരന്‍ പാപാ സിജെയും മാന്ത്രികന്‍ കരണ്‍ സിങ്ങും ഒന്നിച്ച് ഒരു വേദിയില്‍ എത്തുന്നു. 'മൈ ട്രിക്ക് ഈസ് ബെറ്റര്‍ ദാന്‍ യൂവേഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേജ് ഷോയിലൂടെ കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനാണ് ഇവരുടെ ശ്രമം. ഡല്‍ഹിയില്‍ വരുന്ന തിങ്കളാഴ്ചയും മുംബൈയില്‍ ഈ മാസം ഒന്‍പതാം തിയതിയുമാണ് പരിപാടി അവതരിപ്പിക്കുക.

പപ്പാ സിജെ ഹാപ്പിനസ് പ്രൊജക്ടിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒറ്റയ്ക്ക് എന്തെങ്കിലും സംഭാവന ചെയ്യുന്നതിനേക്കാള്‍ കൂടുതലായി ഇതുവഴി സഹായം നല്‍കാന്‍ സാധിക്കും എന്നകൊണ്ടാണ് ഇത്തരത്തില്‍ ചിന്തിച്ചതെന്ന് പപ്പാ സിജെ പറഞ്ഞു. പരിപാടി ആസ്വദിക്കാന്‍ കഴിയും എന്നതിനോടൊപ്പം ഒരു നല്ല കാര്യത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഇതുവഴി ഒരുപാട് പേര്‍ക്ക് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി