കേരളം

ട്രാക്ക് നവീകരണം; ഇന്റര്‍സിറ്റി ഉള്‍പ്പടെയുള്ള ട്രെയ്‌നുകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓടില്ല

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എറണാകുളം നോര്‍ത്ത്- തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ തീവണ്ടികള്‍ക്ക് നിയന്ത്രണം. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള വണ്ടികള്‍ ആഴ്ചയില്‍ മുന്നു ദിവസമാണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ രണ്ടുമുതല്‍ ഒക്ടോബര്‍ ആറുവരെയാണ് നിയന്ത്രണം. 

പണി നടക്കുന്ന ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട് റൂട്ടില്‍ അമൃത എക്‌സ്പ്രസ്സുകളുടെ യാത്രകളാണ് റദ്ദാക്കിയത്. 

എറണാകുളംകണ്ണൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ് (16305), കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി (16306), കോട്ടയംനിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍കോട്ടയം പാസഞ്ചര്‍ (56363) ഈ ദിവസങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്.

എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി റദ്ദാക്കിയതുമൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് അങ്കമാലി, ഇരിങ്ങാലക്കുട സ്‌റ്റേഷനുകളില്‍ തീവണ്ടി റദ്ദാക്കിയ ദിവസങ്ങളില്‍ നിര്‍ത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം