കേരളം

'പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന്‍ എന്നിവര്‍ മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന്‍ എന്നീ എം.എല്‍.എമാര്‍ ജനതാല്‍പര്യത്തേക്കാളുപരി മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചതായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്റെ വിമര്‍ശനം. 

നിലനില്‍പ്പിനായി നമ്മുടെ സഹോദരങ്ങള്‍ കേഴുമ്പോള്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് നാടും ജനങ്ങളും നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവര്‍ത്തനങ്ങളും മാഫിയ സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന ഇക്കൂട്ടരുടെ നിയമസഭാ 'പ്രകടനം' അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിന് അപമാനകരമാണ്, ഇവരെല്ലാം ഇടതുമുന്നണിക്ക് ബാധ്യതയുമാണെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


നമ്മുടെ നാട്ടിലുണ്ടായ മഹാദുരന്തത്തിന്റെ കെടുതികള്‍ ചര്‍ച്ച ചെയ്ത് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് കഴിഞ്ഞ 30 ന് നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതില്‍ സംശയമില്ല.

എന്നാല്‍ ഈ നിയമസഭാ സമ്മേളനത്തിന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പ്രകടിപ്പിച്ച പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന്‍ എന്നീ എം.എല്‍.എമാര്‍ ജനതാല്‍പര്യത്തേക്കാളുപരി മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

നിലനില്‍പ്പിനായി നമ്മുടെ സഹോദരങ്ങള്‍ കേഴുമ്പോള്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് നാടും ജനങ്ങളും നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവര്‍ത്തനങ്ങളും മാഫിയ സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന ഇക്കൂട്ടരുടെ നിയമസഭാ 'പ്രകടനം' അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിന് അപമാനകരമാണ്, ജനദ്രോഹപരമാണ്. ഇവരെല്ലാം ഇടതുമുന്നണിക്ക് ബാധ്യതയുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍