കേരളം

ഡല്‍ഹിയില്‍ മോഹന്‍ലാല്‍ നരേന്ദ്രമോദി കൂടിക്കാഴ്ച; കേരളത്തെ സഹായിക്കുമെന്നുറപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിയില്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാനായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ കേരളത്തിലെ പ്രളയക്കെടുതിയും ചര്‍ച്ചയായി. കേരളത്തെ സഹയായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ പറഞ്ഞു

പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഒപ്പമുണ്ടാകുമെന്നായിരുന്നു മോദിയുടെ വാക്കുകള്‍.കൂടിക്കാഴ്ച 15 മിനിറ്റിലേറെ നീണ്ടു. കേരളത്തിലെ പ്രളയത്തിന്റെ ആഴം തനിക്ക് മനസ്സിലായിട്ടുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും ഇനിയും സഹായങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ അവസ്ഥ മോഹന്‍ലാലും പ്രധാനമന്ത്രിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി