കേരളം

നവജാതശിശുവിനെ കഴുത്തറത്ത് കൊന്ന കേസില്‍ അമ്മ റിമാന്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ നവജാത ശിശുവിനെ കഴുത്തറത്ത് കൊന്ന കേസില്‍ അമ്മ റിന്‍ഷയെ റിമാന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഇവരെ മജിസ്‌ട്രേറ്റ് നേരിട്ടെത്തിയാണ് റിമാന്‍ഡ് ചെയ്തത്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം റിന്‍ഷയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ പൊലീസിന് ഇവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

നാല് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകായിരുന്ന റിന്‍ഷയ്ക്ക് ബന്ധുവുമായി അടുപ്പമുണ്ടായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയത് പുറംലോകം അറിയാതിരിക്കാന്‍, വീട്ടില്‍ വച്ച് പ്രസവിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ഇപ്പോള്‍ റിന്‍ഷ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരുടെ അമ്മയുടെയും സഹോദരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ാേ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്