കേരളം

പ്രളയ ദുരിതാശ്വാസം: കണക്കെടുപ്പില്‍ പരാതിയുണ്ടെങ്കില്‍ കലക്ടറെ സമീപിക്കാം, നല്‍കാനുള്ളത് 36,000 കിറ്റുകള്‍ കൂടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയ ദുരിത ബാധിതര്‍ക്കുള്ള കണക്കെടുപ്പില്‍ പരാതികളുണ്ടെങ്കില്‍ അപ്പോള്‍ തന്നെ കലക്ടര്‍ക്കു പരാതി നല്‍കാവുന്നതാണെന്ന് മന്ത്രി ഇപി ജയരാജന്‍. സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം കുടുംബങ്ങള്‍ക്കു ദുരിതാശ്വാസ് കിറ്റുകള്‍ നല്‍കിയതായി മന്ത്രി അറിയിച്ചു.

പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ വിതരണം പുരോഗമിക്കുകയാണ്. ദുരിതാശ്വാസ കിറ്റുകള്‍ അഞ്ചരലക്ഷത്തോളം കുടുംബങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. 36,000 കിറ്റാണ് വിതരണം ചെയ്യാന്‍ ബാക്കിയുള്ളത്. ഇതില്‍ 23,000 എറണാകുളത്താണ്. എത്രയും വേഗം ഇതു പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളം പെമ്പു ചെയ്യുന്നതു സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ല. മന്ത്രിമാര്‍ ഏകോപനത്തോടെയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. കുട്ടനാടിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് വെള്ളം പമ്പു ചെയ്തുമാറ്റാന്‍ വൈകുന്നത്.

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കായി കെപിഎംജിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് ഇപി ജയരാന്‍ പറഞ്ഞു. കണ്‍സള്‍ട്ടി നിയമനത്തിനെതിരായ ആക്ഷേപത്തില്‍ കഴമ്പില്ല. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ  കത്തു കിട്ടിയിട്ടുണ്ട്. ഇതു പരിശോധിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും