കേരളം

പ്രളയക്കെടുതിയില്‍ കേരളത്തിനായി കൈകോര്‍ത്ത് അഞ്ച് കുട്ടികള്‍; നന്മയുടെ ഈ കഥ ഗാസിയാബാദില്‍ നിന്ന്‌ 

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: പ്രളയക്കെടുതിയില്‍ കേരളത്തിനായി കൈകോര്‍ത്ത് ഗാസിയാബാദിലെ അഞ്ച് കുട്ടികളും. പ്രളയദുരിതബാധിതരെ സഹായിക്കാനായി മൂന്ന് ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി ഇവര്‍ ശേഖരിച്ചത് 35,050 രൂപ. 9നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കേരളത്തിനായി പണം സമാഹരിക്കാന്‍ ഒന്നിച്ചത്. 

വീട്ടിലും സ്‌കൂളിലുമെല്ലാം കേരളത്തിലെ പ്രളയവാര്‍ത്ത നിരന്തരം ചര്‍ച്ച ചെയ്യുന്നത് കേട്ടാണ് സാംഭവ് ജെയിന്‍, മാനസ്വി ജെയിന്‍, അഹാനാ ചൗഹാന്‍, ആലിയാ തക്കറാല്‍, സുഹാനി സാബര്‍വാള്‍ എന്നീ അഞ്ചുപേര്‍ പണം സമാഹരിച്ച് അയക്കാന്‍ തീരുമാനിച്ചത്. വൈകുന്നേരങ്ങളില്‍ കളിക്കാനായി ഒന്നിച്ചുകൂടുന്ന ഇവര്‍ ചുറ്റുമുള്ളവര്‍ കഴിയുന്നവിധത്തിലൊക്കെ കേരളത്തെ സഹായിക്കുന്നതു കണ്ടപ്പോള്‍ തങ്ങളാല്‍ ആവും വിധം പ്രയത്‌നിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. 

മുമ്പ് പണം നല്‍കിയിരുന്നെങ്കിലും തങ്ങള്‍ സമീപിച്ചപ്പോള്‍ വീണ്ടും സഹായിക്കാന്‍ പലരും സന്നദ്ധരായിരുന്നെന്നു കുട്ടികള്‍ പറയുന്നു. കളിയുടെ സമയം മാറ്റവെച്ച് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് പണം സമാഹരിക്കുകയായിരുന്നു ഇവര്‍. അപാര്‍ട്ട്‌മെന്റിലെ മുതിര്‍ന്നവരുടെ കൈയ്യില്‍ ഏല്‍പിച്ച പണം ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ