കേരളം

ബൈക്കിൽ സഞ്ചരിച്ചിരുന്ന നായ കുറുകെ ചാടി; കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലിടിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന നായ കുറുകെ ചാടിയതിനെ തുടർന്ന് പിന്നാലെ വന്ന കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് കടയിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു.  

കൊല്ലം ആഞ്ചാലുംമൂടിന് സമീപം കടവൂര്‍ ജംഗ്ഷനു സമീപം രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. യുവാവിനൊപ്പം ബൈക്കിന്റെ പിന്‍ സീറ്റിലിരുന്നു യാത്രചെയ്യുകയായിരുന്ന നായ റോഡിലേക്ക് എടുത്തുചാടിയതാണ് അപകടകാരണം. നായ ബൈക്കില്‍ നിന്ന് ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിയുകയായിരുന്നു. പിന്നാലെ വന്ന ബസ് ഇതുകണ്ട് പെട്ടെന്നു വെട്ടിതിരിച്ചെങ്കിലും സമിപത്തുള്ള കടയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കടയുടമ ശിവരാജ(53) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പെരുമണ്ണില്‍ നിന്ന് കൊല്ലത്തേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്. ബസ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് കട ഭാഗികമായി തകര്‍ന്നു. അപകടത്തിന് കാരണമായ ബൈക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും നായയുമായി വന്ന യുവാവും നായയും സംഭവസ്ഥലത്തുനിന്നും അപ്രത്യക്ഷരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി