കേരളം

വീടിന്റെ മുറ്റത്ത്‌ യുവാവ്‌ വളര്‍ത്തിയത് 84 കഞ്ചാവ് ചെടികള്‍, ഒടുവില്‍ അപ്രതീക്ഷിത കുടുങ്ങല്‍

സമകാലിക മലയാളം ഡെസ്ക്

ആര്യനാട്: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തി വില്‍പ്പന നടത്തിയിരുന്ന യുവാവ് പിടിയില്‍. കാട്ടാക്കട മുകുന്തറ ആണ്ടിവിളാകം ചാനല്‍ക്കര വിനേഷ് ഭവനില്‍ വിഷ്ണു(28)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 

84 കഞ്ചാവ് ചെടികളായിരുന്നു ഇയാള്‍ വീട്ടുമുറ്റത്ത് വളര്‍ത്തിയിരുന്നത്. വാഹന പരിശോധനയ്ക്കിടെയായിരുന്നു യുവാവ് കുടുങ്ങുന്നത്. വെള്ളനാട് പൂതംകോട് സാരാഭായി എഞ്ചിനിയറിംഗ് കോളെജിന് സമീപം വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു എന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.രാജീവ് പറയുന്നു. 

യുവാവിന്റെ സ്‌കൂട്ടറില്‍ നിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തുന്ന കാര്യം പുറത്തു വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം