കേരളം

കാമുകനൊപ്പം അല്ല, ഭര്‍ത്താവിനൊപ്പം പോകണം എന്ന് ജഡ്ജി, യുവതി കുഴഞ്ഞു വീണു

സമകാലിക മലയാളം ഡെസ്ക്

കോവളം: ഭാര്യയും മൂന്ന് മക്കളുമുള്ള കാമുകനൊപ്പം പോയ യുവതിയോട് തിരികെ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം പോകണം എന്ന് ജഡ്ജി നിര്‍ദേശിക്കവെ കോടതിയില്‍ ബോധംകെട്ട് വീണ് യുവതി. കോവളത്തായിരുന്നു സംഭവം.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വ്യക്തിക്കൊപ്പമായിരുന്നു യുവതി ഒളിച്ചോടി പോയത്. പൊലീസ് അന്വേഷണത്തില്‍ യുവതി കാമുകനൊപ്പം കോഴിക്കോട്ടും, കോയമ്പത്തൂരിലും പോയതായി വിവരം കിട്ടി. യുവതിയെ കണ്ടെത്തി കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു പൊലീസിന് പൊല്ലാപ്പായത്. 

ഭാര്യയും മൂന്ന് മക്കളുമുള്ള കാമുകനൊപ്പം വിടാനാവില്ലെന്ന് കോടതി പറഞ്ഞു. ഭര്‍ത്താവിനൊപ്പം പോകണം എന്ന ജഡ്ജി യുവതിയോട് നിര്‍ദേശിച്ചപ്പോഴായിരുന്നു ചേംബറില്‍ യുവതി കുഴഞ്ഞു വീണത്. കുഴഞ്ഞു വീണ ഉടനെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. 

ഡ്രിപ് തീരുന്നത് വരെ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ കാവല്‍. കൗണ്‍സിലിങ്ങിലൂടെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഭര്‍ത്താവിനൊപ്പം പോവില്ലെന്ന നിലപാടില്‍ യുവതി ഉറച്ചു നിന്നു. എന്നാല്‍ ഒടുവില്‍ മാതാവിനൊപ്പം പോകാമെന്ന നിലപാടിലേക്ക് യുവതി എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്