കേരളം

പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗീകാരോപണം; സ്വമേധയാ കേസെടുക്കില്ലെന്ന് വനിതാ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗീകരോപണ വിഷയത്തില്‍ സ്വമേധയാ കേസെടുക്കില്ലെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. അത്തരം സാഹചര്യം നിലവില്‍ ഇല്ല. യുവതി പരാതി നല്‍കിയാല്‍ കമ്മീഷന്‍ അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് കൈമാറണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ് എന്നും അവര്‍ പറഞ്ഞു.

 വനിതാ കമ്മീഷന് പരാതി ഇതുവരേക്കും ലഭിച്ചിട്ടില്ല. പാര്‍ട്ടിയും കമ്മീഷനും രണ്ടാണ്. അതുകൊണ്ടാണ് സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലാത്തത്. പാര്‍ട്ടിയിലെത്തുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് അതിന്റേതായ സംവിധാനമുണ്ട്.

ഇരയായ യുവതി പൊതുജനങ്ങളുടെ മുമ്പില്‍ വന്ന് പറയുകയോ, പൊതുഇടത്തില്‍ പരാതി ഉന്നയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കേസെടുക്കാനുള്ള അധികാരം കമ്മീഷനില്ല. പൊലീസില്‍ പരാതി യുവതി ഇതുവരെയും നല്‍കിയിട്ടില്ലെന്നാണ് അറിവെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി