കേരളം

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം ;  ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ ലാലിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ വിഷയത്തില്‍ ഇരിങ്ങാലക്കുട ഡിവഐഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജീവന്‍ലാലിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

എംഎല്‍എ ഹോസ്റ്റലില്‍ വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഇയാള്‍ പെരുമാറിയെന്ന് കാണിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കാട്ടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങ് സീറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് പോയിരുന്നു. ശരിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ജീവന്‍ലാല്‍ കൂടെ വന്നിരുന്നു.ഇരിങ്ങാലക്കുട എംഎല്‍എയുടെ ഹോസ്റ്റല്‍ റൂമില്‍ താമസിക്കുന്നതിനിടെയാണ്മോശമായി പെരുമാറിയതെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്