കേരളം

'പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിയാല്‍ ഖജനാവിന് ലാഭമായി, കേസുകള്‍ കെട്ടിക്കിടക്കില്ല';പരിഹാസവുമായി ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിയ്ക്ക് എതിരെയുള്ള പീഡന പരാതിയില്‍ സിപിഎമ്മിന്റെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. പാര്‍ട്ടി കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും എന്ന നിലപാടിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ്മാത്യു. ജീവിതം ഒരു കട്ടപ്പൊക എന്ന തലക്കെട്ടിലാണ് പോസ്റ്റ്. ഓരോ മതങ്ങളും പാര്‍ട്ടികളുമെല്ലാം തങ്ങളുടെ കാര്യം നോക്കിക്കോളും എന്നാണെങ്കില്‍ ഖജനാവിന് വലിയ ലാഭമാണെന്നാണ്‌ അദ്ദേഹം പറയുന്നത്. 

ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം


ജീവിതം ഒരു കട്ടപ്പൊക 

ഇതുതന്നെയാണ് ഞങ്ങള്‍ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും . ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളും സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങള്‍ നോക്കിക്കൊള്ളും പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ . പോലീസ് ,വക്കീല്‍ .ജൂഡിഷ്യറി ... ഇതിനുപുറമെ കേസുകള്‍ കെട്ടിക്കിടക്കുകയുമില്ല ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ സംഭവിക്കുക ?
എന്റെ സംശയം അതല്ല , മേല്‍പ്പറഞ്ഞ സംഘസമുദായപാര്‍ട്ടി മതത്തിലൊന്നും പെടാത്തവരുടെ കാര്യം ?കട്ടപ്പൊക തന്നെ അല്ലെ ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്