കേരളം

'പാര്‍ട്ടിയിലുള്ളവരും മനുഷ്യരാണ്, ദൗര്‍ബല്യങ്ങളുണ്ടാകാം'; ശശിക്കെതിരേയുള്ള പരാതി പാര്‍ട്ടി നോക്കിക്കൊള്ളുമെന്ന് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ സിപിഎമ്മിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയില്‍ ലഭിച്ച പരാതി പാര്‍ട്ടി നോക്കിക്കോളുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലുള്ളത് മനുഷ്യരാണെന്നും പലര്‍ക്കും ദൗര്‍ബല്യങ്ങളുണ്ടാകുമെന്നുമാണ് കാനം വ്യക്തമാക്കി. 

പരാതി സിപിഎം കൈകാര്യം ചെയ്യും. ഇത്തരം പരാതി ഉയര്‍ന്നപ്പോഴൊക്കെ അത് സിപിഎം പരിഹരിച്ചിട്ടുണ്ട്. പരാതിക്കാരി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പാര്‍ട്ടിയില്‍ ലഭിച്ച പരാതി പാര്‍ട്ടി നോക്കും. മനുഷ്യരാണ് പാര്‍ട്ടിയിലുള്ളത്. പലര്‍ക്കും ദൗര്‍ബല്യങ്ങളുണ്ടാകും. സമൂഹത്തിലുള്ളതൊക്കെ പാര്‍ട്ടിയിലും ഉണ്ടാകും. അത് അതത് പാര്‍ട്ടികള്‍ പരിഹരിക്കും- കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു പ്രതികരണം.

'സബ് കളക്ടര്‍ക്ക് ഒഴിപ്പിക്കാന്‍ കഴിയാത്ത കൈയേറ്റം പുഴ ഒഴിപ്പിച്ചു എന്നാണ് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞത്. പ്രകൃതിയിലേക്ക് മനുഷ്യന്‍ നടത്തിയ കൈയേറ്റം പ്രകൃതി തന്നെ തിരിച്ചുപിടിച്ചെന്നും ഈ അനുഭവം ഉള്‍ക്കൊണ്ട് പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന സന്തുലിത വികസനമാണ് ഇനി നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രകൃതിസംരക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് മൂന്നുദിവസമായി നടന്നുവരുന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ്, കൗണ്‍സില്‍ യോഗം എടുത്തത്. മൂന്നാറിലെ കൈയേറ്റം ഒഴുപ്പിക്കാനുള്ള ശ്രീറാം വെങ്കിട്ടറാമന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം തടയിട്ടത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടാണ് കാനത്തിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്