കേരളം

യുവതിക്കെതിരെ സ്വഭാവദൂഷ്യമാരോപിച്ച് ശശി അനുകൂലികളുടെ തെറി വിളി; സഹികെട്ട് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി; വനിതാ നേതാവിന് നീതി കിട്ടിയില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിപിഎം ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ഉറപ്പായിരിക്കെ ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമം.യുവതിയും ചില നേതാക്കളും തമ്മില്‍ തമ്മിലുള്ള മോശമായ പെരുമാറ്റം പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കുമെന്നു കാണിച്ച് ഒരു ലോക്കല്‍ സെക്രട്ടറിയില്‍നിന്നു പരാതി എഴുതിവാങ്ങിയതായി ആക്ഷേപം ഉയരുന്നു. ഇത് വിവാദമായതിന് പിന്നാലെ പരാതി കൊടുക്കല്‍ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ 

ആദ്യം ഫോണ്‍വഴിയും പിന്നീട് പാര്‍ട്ടി ഓഫിസിലും നടത്തിയ പീഡനശ്രമത്തെക്കുറിച്ചുള്ള പരാതി പാര്‍ട്ടിതലത്തിലെത്തിക്കാന്‍ നീക്കം നടക്കുന്നതിനിടെ യുവതിക്കെതിരെ പെരുമാറ്റദൂഷ്യം ആരോപിച്ചതാണ് വിനയായത്. തുടര്‍ന്നാണു യുവതി സംസ്ഥാന, കേന്ദ്രനേതൃത്വങ്ങള്‍ക്കു പരാതി നല്‍കിയതെന്നാണു സൂചന. അതിനുശേഷം ഫോണ്‍വഴി ഭീഷണിയും അസഭ്യംവിളിയും ഉണ്ടായി. പരാതിയില്‍ തകൃതിയായ ഒത്തുതീര്‍പ്പുനീക്കം ആരംഭിച്ചതോടെ സിപിഎം ജനറല്‍ സെക്രട്ടറിക്കു പരാതി നല്‍കുകയായിരുന്നു.

വെടക്കാക്കി തനിക്കാക്കുന്ന നീചരീതിയാണു പ്രവര്‍ത്തകയോടു കാണിച്ചതെന്നു മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. എല്ലാരീതിയിലും പാര്‍ട്ടിക്കു സമാന്തരമായി എംഎല്‍എ പ്രവര്‍ത്തിക്കുന്നതായി നേരത്തേ മുതല്‍ ആരോപണമുണ്ടെങ്കിലും സംസ്ഥാന നേതൃത്വവുമായുള്ള അടുപ്പം കാരണം ആരും പരസ്യമായി ഒന്നും പറയാന്‍ തയാറല്ല. യുവതിയുടെ പരാതിയില്‍ തന്റെ നിരപരാധിത്വം വിശദീകരിക്കാന്‍ രണ്ടാഴ്ചമുന്‍പ് പൊളിറ്റ്ബ്യൂറോ അംഗത്തെ ഉള്‍പ്പടെ എംഎല്‍എ നേരില്‍ കണ്ടതായാണു സൂചന. ഇത്രദിവസമായിട്ടും പരാതിക്കാരിയെ കേള്‍ക്കാനുള്ള മര്യാദ നേതൃത്വം കാണിച്ചില്ലെന്നു പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം കാത്തിരിക്കുകയാണു ജില്ലാനേതൃത്വം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍