കേരളം

'അപകടം നടന്ന ഉടനെ അവര്‍ എങ്ങനെയാണ് എത്തിയത്? ഡ്രൈവറിന്റെ പെരുമാറ്റത്തിലും സംശയം'; തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് ഹനാന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാഹനാപകടത്തില്‍ സംശയം പ്രകടിപ്പിച്ച് ഹനാന്‍. തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് ഹനാന്‍ പറയുന്നത്. ഡ്രൈവറുടെ പെരുമാറ്റവും അപകടം നടന്ന ഉടന്‍ പറന്നെത്തിയ ഓണ്‍ലൈന്‍ മാധ്യമവുമാണ് സംശയത്തിന് ഇടനല്‍കുന്നത്. രാവിലെ ആറു മണിക്ക് ശേഷമാണ് അപകടമുണ്ടാകുന്നത്. ഈ സമയത്ത് പേരു പോലും കേള്‍ക്കാത്ത മാധ്യമം എങ്ങനെയെത്തിയെന്ന് അറിയില്ലെന്നാണ് ഹനാന്‍ പറയുന്നത്. വേദന കൊണ്ട് പുളയുമ്പോള്‍ എക്‌സ്‌ക്ലൂസീവ് എന്ന് പറഞ്ഞ് തന്റെ വീഡിയോ എടുത്തെന്നും കൂട്ടിച്ചേര്‍ത്തു.

'അപകടം നടന്ന ഉടനെ ഒരു ഓണ്‍ലൈന്‍ മാധ്യമം വേഗത്തില്‍ പറന്നെത്തി. താന്‍ പേരുപോലും കേള്‍ക്കാത്ത മാധ്യമം തങ്ങളുടെ എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് പുളയുന്ന തന്റെ വീഡിയോ എടുത്തു. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ല. തന്റെ സമ്മതമില്ലാതെ ഇവര്‍ ഫേസ്ബുക്ക് ലൈവ് ഇട്ടു, ഇപ്പോഴും തന്നെ ഇവര്‍ ശല്യം ചെയ്യുകയാണ്'- ഹനാന്‍ പറഞ്ഞു. 

വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങള്‍ ഇയാള്‍ പലപ്പോഴും മാറ്റിപ്പറയുകയാണ്. താന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലായിരുന്നു, ഉറങ്ങുക ആയിരുന്നു. ഇതെല്ലാം പോലീസിനെ അറിയിക്കുമെന്നും ഹനാന്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചത്. മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ഹനാന് നട്ടെല്ലിന് സാരമായി പരുക്കേറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു