കേരളം

ഇരട്ടിയാള്‍ കയറിയപ്പോള്‍ ഫുട്‌ബോര്‍ഡ് റോഡില്‍ തട്ടി, ചരിഞ്ഞ കൊമ്പനായി കെഎസ്ആര്‍ടിസി

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: കെഎസ്ആര്‍ടിസി നഷ്ടത്തിലാണ് ഓടുന്നത് എന്ന് തിരുവല്ല നഗരത്തില്‍ ശനിയാഴ്ച ഉണ്ടായ സംഭവ വികാസങ്ങള്‍ കണ്ടാല്‍ ആരും പറയില്ല. യാത്രക്കാര്‍ തിങ്ങി നിറഞ്ഞതോടെ ബസ് ചരിഞ്ഞു, ഫുട്‌ബോര്‍ഡ് റോഡില്‍ തട്ടി...

കോട്ടയത്ത് നിന്നും പന്തളത്തേക്ക് പുറപ്പെട്ട ആര്‍ടി 815ാം നമ്പര്‍ ബസിലായിരുന്നു യാത്രക്കാര്‍ തിങ്ങി നിറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. 94 ആളുകളുമായിട്ടായിരുന്നു ചങ്ങനാശേരിയില്‍ നിന്നും ബസ് തിരുവല്ലയില്‍ എത്തിയത്. ഇവിടെ ആളുകള്‍ ഇറങ്ങി എങ്കിലും അതിന്റെ ഇരട്ടി ആളാണ് പുതിയതായി കയറിയത്. 

തിരുവല്ലയില്‍ നിന്നും കയറാന്‍ ഉണ്ടായിരുന്നവരെ മുഴുവന്‍ കയറ്റാനും സാധിച്ചില്ല. എന്നാല്‍ ആ യാത്ര അധിക ദൂരം നീണ്ടില്ല. കുരിശുകവലയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ബസ് ചരിഞ്ഞു. ഫുട്‌ബോര്‍ഡ് റോഡില്‍ തട്ടുകയും ചെയ്തു. ഇതോടെ യാത്രക്കാരും കണ്ടു നിന്നവരുമെല്ലാം പരിഭ്രാന്തിയിലായി. 

ബസില്‍ നിന്നും എല്ലാവരേയും ഹൈവേ പൊലീസ് പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറക്കി. പ്ലേറ്റ് ഒടിഞ്ഞതായിരിക്കും എന്നും അഭിപ്രായം വന്നു. എന്നാല്‍ പരിശോധിച്ച് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം കുറച്ച് യാത്രക്കാരെ മാറ്റി നിര്‍ത്തി ബസ് യാത്ര തുടര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം