കേരളം

സംസ്ഥാനത്ത് ഇന്ന് എലിപ്പനി മരണം നാല്; 68 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. കാസര്‍കോട് സ്വദേശിയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്‌

കാസര്‍കോട് ജില്ലയിലെ പുത്തിഗെ സ്വദേശി അബ്ദുള്‍ അസീസ് ആണ് മരിച്ചത്. കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് എലിപ്പനി പോസറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. വൈകുന്നരത്തോടെ മരിക്കുകയായിരുന്നു. ഇതുവരെ ജില്ലയില്‍ 18 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 37 പേര്‍ നിരീക്ഷണത്തിലാണ്. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായാണ് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തത്

സംസ്ഥാനത്ത് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി. ഇതില്‍ 50 പേരില്‍ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കൂടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  75,33,018 ഡോക്‌സിസൈക്ലിന്‍ ഗുളികകളാണ് ഇതുവരെ വിതരണം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം