കേരളം

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലയ്ക്കും; ഹര്‍ത്താലിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പടെ വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കുമെന്ന് സൂചന.

ഹര്‍ത്താലുമായി സഹകരിക്കുമെന്ന് ഇരു  ട്രേഡ് യൂണിയനുകളും പ്രഖ്യാപിച്ചു.കെഎസ്ആര്‍ടിസി, ഓട്ടോറിക്ഷ സര്‍വീസുകള്‍ പ്രതിസന്ധിയിലാകും. ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഏറ്റവും ദോഷകരമായി ബാധിക്കുന്നത് വ്യാപാരി സമൂഹത്തെയായതിനാലാണ് ഹോട്ടലുകള്‍ അടച്ചിടുന്നതെന്നാണ് സംഘടനയുടെ വാദം.

ഹര്‍ത്താലിന് ഔദ്യോഗികമായി പിന്തുണയില്ലെന്നാണ് കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നിലപാട്. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യാപാരശാലകള്‍ തുറന്നിട്ടും കാര്യമില്ലെന്നും അടച്ചിടാനുമാണ് സംഘടനയുടെ തീരുമാനമെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം ഹര്‍ത്താല്‍ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി ബിഎംഎസ് രംഗത്തെത്തിയിട്ടുണ്ട്. പ്രളയംമൂലം ദുരിതമനുഭവിക്കുന്ന കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹര്‍ത്താല്‍ ഒഴിവാക്കി ബദല്‍ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാവണമെന്ന് ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയും ആവശ്യപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്