കേരളം

കേരള പുനര്‍നിര്‍മ്മാണം: കെപിഎംജി കണ്‍സള്‍ട്ടന്‍സിക്കെതിരായ വി.എസിന്റെ കത്ത് പിബിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്ത കെപിഎംജി കണ്‍സള്‍ട്ടന്‍സിക്കെതിരായ വി.എസ് അച്യുതാനന്ദന്റെ കത്ത് സിപിഎം പൊളിറ്റ് ബ്യൂറോ പരിഗണിക്കും. കെപിഎംജിക്ക് ചുമതല നല്‍കിയത് പുനപരിശോധിക്കണം എന്നതാണ് കത്തിലെ ഉളളടക്കം.  
ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിട്ട കമ്പനിയാണ് കെപിഎംജിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കെപിഎംജിയെ മാത്രം പഠനം ഏല്‍പ്പിക്കാനല്ല തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പുനര്‍നിര്‍മ്മാണ കാര്യത്തില്‍ തുറന്ന മനസാണെന്ന്് മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കു. സൗജന്യമായി സേവനം നല്‍കാമെന്ന കെപിഎംജിയുടെ നിര്‍ദ്ദേശം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി