കേരളം

ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ്; അന്വേഷണ സംഘം വിപുലീകരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കന്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണ സംഘം വിപുലീകരിക്കാൻ തീരുമാനം. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ശക്തമായ വിമര്‍ശനം നേരിടുന്നതിനിടെയാണ് പൊലീസ് നീക്കം. കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതും സർക്കാരിനെ സമ്മ​ർദത്തിലാക്കി. ഇതോടെയാണ് സംഘം വിപുലീകരിക്കാനുള്ള തീരുമാനം. രണ്ട് സി.ഐമാരെയും ഒരു എസ്.ഐയേയും പുതിയതായി ഉള്‍കൊള്ളിച്ചാണ് സംഘം വിപുലീകരിക്കുന്നത്. 

കൂടുതല്‍ മൊഴി എടുക്കലും മറ്റും ആവശ്യമായതിനാല്‍ കാലതാമസം വരാതിരിക്കാനാണ് സംഘം വിപുലീകരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച കോട്ടയത്തുവച്ച് ഐ.ജിയുടെ നേതൃത്വത്തില്‍ കേസിന്റെ അവലോകന യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. ഈ യോഗത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യത്തില്‍ തീരുമാനമെടുത്തേക്കും. 

കടുത്തുരുത്തി, വാകത്താനം സി.ഐമാരെയും ഒരു എസ്.ഐയെയുമാണ് സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിൽ വൈക്കം ഡി.വൈ.എസ്.പിക്ക് മാത്രമാണ് കേസിന്റെ അന്വേഷണ ചുമതല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍