കേരളം

പികെ ശശിയ്‌ക്കെതിരായ പൊലീസ് നടപടി വൈകും; നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പികെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡന പരാതിയില്‍ നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി. പരാതി നിയമോപദേശത്തിനായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കൈമാറി. നാളെ നിയമോപദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി പറഞ്ഞു. ഇതോടെ ശശിക്കെതിരായ പരാതിയില്‍ നിയമനടപടിക്ള്‍ വൈകുമെന്ന് ഉറപ്പായി

കെഎസ് യു, യുവമോര്‍ച്ച നേതാക്കള്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം തേടിയതോടെയാണ് സംഭവത്തില്‍ നടപടി വൈകുന്നത്. പ്രശ്‌നത്തില്‍ പീഡനത്തിരയായ യുവതി പൊലീസില്‍ പരാതി നല്‍കാത്തതും അന്വേഷണത്തിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്ന നിലപാടിലാണ് പൊലീസ്.

അതേസമയം പ്രശ്‌നത്തില്‍ പി കെ ശശിയ്‌ക്കെതിരെ പാര്‍ടി തല അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സി പി എം തീരുമാനം. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ പി.കെ ശശി കുറ്റക്കാരനാണെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ശശിയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന നിര്‍ദേശം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാകും കമ്മീഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ വെക്കുക. നടപടി ഉറപ്പായതോടെ ഒറ്റപ്പെട്ട പി കെ ശശിയെ പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിയ്ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്