കേരളം

സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; നീതി കിട്ടുംവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍, അസാമാന്യ ധീരതയെന്ന് ബൃന്ദാകാരാട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കുറുവിലങ്ങാട് മഠത്തിലെ
സമരം ചെയ്യുന്ന  കന്യാസ്ത്രീകള്‍. അതുകൊണ്ടാണ് കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നത്. നീതി കിട്ടുംവരെ തെരുവില്‍ സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് അട്ടിമറിക്കാന്‍ ഡിജിപിയും ഐജിയും ശ്രമിക്കുന്നതായി നേരത്തെ കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാന്‍ ഉള്ള നീക്കമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാകാരാട്ടും രംഗത്തെത്തി. കന്യാസ്ത്രീകളുടേത് അസാമാന്യ ധീരതയാണ് എന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി അവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

 കന്യാസ്ത്രീകളുടെ സമരം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന അഭിപ്രായം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്ന് പ്രകടിപ്പിച്ചിരുന്നു. പൊലീസില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അന്വേഷണം വഴി തെറ്റുന്നുവെന്ന് തോന്നിയാല്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം