കേരളം

അന്വേഷണം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടെന്ന്‌ പൊലീസിനോട് ഹൈക്കോടതി, നിയമം എല്ലാത്തിനും മീതെ, ഇരയുടെ  സംരക്ഷണം ഉറപ്പാക്കണം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണ് എന്ന് പൊലീസിനോട് ഹൈക്കോടതി. നിയമം എല്ലാത്തിനും മീതെയാണ് നില്‍ക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നുവെന്ന് വാദിഭാഗം കോടതിയെ അറിയിച്ചപ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.

പരാതിക്കാരിയായ കന്യാസ്ത്രീക്ക് വധഭീഷണി ലഭിച്ചിട്ടും സുരക്ഷ നല്‍കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്നും വാദിഭാഗം കോടതിയെ അറിയിച്ചു. ഇതോടെയാണ് പരാതിക്കാരിക്ക് പൊലീസ് സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. ഇരയായ കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു