കേരളം

ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈക്കിള്‍ ചവിട്ടി കെ സി വേണുഗോപാലിന്റെ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വാഹനം കെട്ടിവലിച്ചാണ് എംപി കെ സി വേണുഗോപാലും അണികളും ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ ആലപ്പുഴയില്‍ പ്രതിഷേധിച്ചത്. പിക്കപ്പ് വാഹനത്തന് മുകളില്‍ കാലിയായ പാചകവാതക സിലിണ്ടറുകള്‍ കയറ്റി നട്ടുച്ചവെയിലില്‍ വലിച്ചായിരുന്നു പ്രതിഷേധം. ദേശീയനേതാവ് മുന്നില്‍ നിന്ന് നയിച്ച പ്രതിഷേധം മുക്കാല്‍ മണിക്കൂറുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി. 

രാജ്യം ഭരിച്ച പാര്‍ട്ടിയാണ് തങ്ങളുടേതെന്നും നാളെ വീണ്ടും ഭരിക്കുമെന്ന് ഒരു സംശയവും വേണ്ടെന്നും പ്രതിഷേധപ്രകടനത്തിന് ശേഷം കെ സി പറഞ്ഞു. 

പ്രതിഷേധം കഴിഞ്ഞ് തിരിച്ചുപോയ നേതാവിനെക്കണ്ട് അണികളടക്കം ഞെട്ടി. മടക്കയാത്രയ്ക്ക് കാറോ ബൈക്കോ തിരഞ്ഞെടുക്കുന്ന കെ സി ഇക്കുറി പതിവിനുവിപരീതമായി ഒരു നാടന്‍ സൈക്കിളിലായിരുന്നു മടക്കം. ഗണ്‍മാനോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയോ ഒപ്പം കൂട്ടാതെ പൊരിവെയിലത്തും വേഗതയൊട്ടുകുറയ്ക്കാതെ കെസി സൈക്കിളില്‍ പാഞ്ഞു. രണ്ടുമണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം പഴവീടുള്ള ക്യാംപിലേക്ക് കയറുമ്പോള്‍ രാഷ്ട്രീയകുതിപ്പാണ് ഈ സമരമെന്നായിരുന്നു കെസിയുടെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും