കേരളം

സിസ്റ്റര്‍ സൂസന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; അന്നനാളത്തില്‍ നിന്നും നാഫ്തലിന്‍ ഗുളികകള്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ ദയാറ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടത് കൈത്തണ്ടയിലുള്ള ആഴമേറിയ മുറിവല്ലാതെ ശരീരത്തില്‍ മറ്റ് മുറിവുകള്‍ കണ്ടെത്താനായില്ല. അന്നനാളത്തില്‍ നിന്ന് നാഫ്തലിന്‍ ഗുളികളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന സിസ്റ്റര്‍ സൂസന്‍ ആത്മഹത്യ ചെയ്തതാവാം എന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും സഹോദരി ഇന്നലെ വ്യക്തമാക്കിയിരുന്നു. കോണ്‍വെന്റ് അധികൃതരും സമാനമായ മൊഴിയാണ് പൊലീസില്‍ നല്‍കിയിരുന്നത്. 

ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലോ ചാപ്പലിലോ പ്രഭാത കുര്‍ബാനയ്ക്കു കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. മുറിക്കുള്ളിലും കിണറിന്റെ സമീപത്തുള്ള ഭിത്തിയിലും രക്തപ്പാടുകള്‍ കണ്ടെത്തിയിരുന്നു.  സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ അധ്യാപികയായിരുന്നു ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു