കേരളം

പെരിയാര്‍ കടുവ സങ്കേതത്തില്‍ എട്ടിനം പുതിയ തുമ്പികളെ കണ്ടെത്തി; കൂടുതലും തേക്കടിയില്‍

സമകാലിക മലയാളം ഡെസ്ക്

കുമളി: പെരിയാര്‍ കടുവ സങ്കേതത്തില്‍ എട്ടിനം പുതിയ തുമ്പികളെ കണ്ടെത്തി. തേക്കടി പെരിയാര്‍ റിസര്‍വില്‍ നടന്ന രണ്ടാം തുമ്പി സര്‍വേയിലാണ് ഹൈഡ്രോ ബേസിലസ് ക്രോക്കസ്, വെസ്റ്റാലിസ് സബ് മോണ്ടന എന്നിങ്ങനെ എട്ട് പുതിയ ഇനങ്ങളിലെ തുമ്പികളെ കണ്ടെത്തിയത്. 

ഇന്ത്യന്‍ ഡ്രൈഗണ്‍ ഫ്‌ളൈ സൊസൈറ്റിയും, പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും സംയുക്തമായിട്ടാണ് സര്‍വേ നടത്തിയത്. പുതിയ എട്ട് ഇനങ്ങളെ കണ്ടെത്തിയതോടെ ഈ മേഖലയില്‍ ഇതുവരെ കണ്ടെത്തിയത് 88 ഇനം തുമ്പികളെയാണ്. 

വനമേഖലയിലെ അരുവിയോട, മൂഴിക്കല്‍, കുമരിക്കുളം ഉള്‍പ്പെടെ 17 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. തേക്കടി ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ പുതിയ ഇനം തുമ്പികളെ കണ്ടെത്താനായത്. പുതിയത് ഉള്‍പ്പെടെ 37ല ഇനം തുമ്പികളെയാണ് ഇവിടെ കണ്ടെത്തിയത്. തേക്കടി ഉള്‍പ്പെടുന്ന വനമേഖലയിലെ നല്ല അന്തരീക്ഷവും, ശുദ്ധ ജലത്തിന്റെ സാന്നിധ്യവുമാണ് തുമ്പികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ