കേരളം

' കാണാതായ വൃദ്ധയെ തിരഞ്ഞ് കിണർ വറ്റിച്ചപ്പോൾ കിട്ടിയത്..'

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം :  വൃദ്ധയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാ​ഗമായി കിണർ വറ്റിച്ചപ്പോൾ കിട്ടിയത് മൃ​ഗങ്ങളുടെ തലയോട്ടിയും അവശിഷ്ടങ്ങളും.  മാൻ, പന്നി, കരിമന്തി എന്നിവയുടേതെന്നു കരുതുന്ന തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്.  പോത്തുകല്ല് പാതാർ കുവക്കോൽ പൂച്ചക്കുഴിയിൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി(90)യെ തിരഞ്ഞാണ്, വൃദ്ധ താമസിച്ചിരുന്ന വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണർ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ വറ്റിച്ചത്. 

ജൂൺ 26 മുതലാണ് ഏലിക്കുട്ടിയെ കാണാതാകുന്നത്. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാ​ഗമായാണ് പോത്തുകല്ല് എസ്ഐ കെ.അബ്ബാസിന്റെ നേതൃത്വത്തിൽ കിണർ വറ്റിച്ച് പരിശോധിച്ചത്. മൃ​ഗങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് വനം വകുപ്പിന് കൈമാറി. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം