കേരളം

ക്ലാസ് മുറികള്‍ താഴേക്ക് താഴ്ന്നു, സംഭവം നൂറിലധികം കുട്ടികള്‍ ക്ലാസിലിരിക്കെ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രാവിലെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെ ക്ലാസ് മുറികള്‍ ഒന്നര മീറ്റര്‍ അടിയിലേക്ക് താഴ്ന്നു. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം. 

150 കുട്ടികളായിരുന്നു താഴേക്ക് താഴ്ന്ന ഈ ക്ലാസ് മുറികളില്‍ പഠിക്കുന്നുണ്ടായിരുന്നത്. ഭൂമികുലുക്കമാണെന്ന് പേടിച്ച് എല്ലാവരും ക്ലാസ് റൂമുകളില്‍ നിന്നും പുറത്തേക്ക് ഓടി. സംഭവം ഉണ്ടായ തറ താഴ്ന്ന കെട്ടിടത്തിന് നഗരസഭ ഇതുവരെ നമ്പര്‍ നല്‍കിയിട്ടില്ല. 

നാല് വര്‍ഷം മുന്‍പ് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് 25 ക്ലാസുകള്‍ ഉണ്ടായിരുന്ന കെട്ടിടം ആര്‍ഡിഒ പൂട്ടിച്ചിരുന്നു. ഇതിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്. അനുവാദം വാങ്ങാതെ കെട്ടിടം നിര്‍മിച്ചുവെന്ന പേരില്‍ ഇഎംഎസ് സ്‌കൂളിനെതിരെ നഗരസഭയ്ക്കും ആര്‍ഡിഒയ്ക്കും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. 

2014ല്‍ ഈ കെട്ടിടം പൊളിച്ചു മാറ്റാന്‍ നഗരസഭ ഉത്തരവ് നല്‍കിയിരുന്നു. ഇത് മറച്ചു വെച്ച് ഇവിടെ ക്ലാസ് നടത്തിയതോടെ രക്ഷിതാക്കള്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ചതുപ്പ് നിലത്ത് പൈലിങ് നടത്താതെ കെട്ടിടം നിര്‍മിച്ചതാണ് അപകടത്തിന് കാരണം എന്നാണ് തൃശൂര്‍ എഞ്ചിനിയറിംഗ് കോളെജിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്