കേരളം

നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി; വില്ലേജ് ഓഫീസറെ ശകാരിച്ച് പത്തനംതിട്ട കലക്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

ആദ്യം വെള്ളം കയറി അവസാനം മാത്രം വെള്ളം ഇറങ്ങിയ ജില്ലയായിരുന്നു പത്തനംതിട്ട. എന്നാല്‍ ദുരന്തപെയ്ത്തിന്റെ കെടുതികള്‍ അവസാനിക്കും വരെ പത്തനംതിട്ടകാര്‍ക്കൊപ്പം ജില്ലാ ഭരണകൂടം ഒപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ പ്രവര്‍ത്തന മികവും നിശ്ചയദാര്‍ഡ്യവുമായിരുന്നു പത്തനംതിട്ടയെ മഹാപ്രളയത്തില്‍ നിന്നും കരകയറ്റിയത്. 

ആദ്യം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിലും പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും കാര്യക്ഷമമായി പ്രവര്‍ത്തിച്ച പത്തനംതിട്ട കളക്ടര്‍ പ്രളയാനന്തരമുള്ള അതിജീവനത്തിലും ജനങ്ങള്‍ക്കൊപ്പമുണ്ട്. അത് വ്യക്തമാക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് കിട്ടിയില്ലെന്ന് പരാതിപ്പെട്ട പ്രദേശവാസികളുടെ മുന്നില്‍ വെച്ച് തന്നെ വില്ലേജ് ഓഫീസറെ ചോദ്യം ചെയ്യുകയാണ് കളക്ടര്‍. എന്തുകൊണ്ടാണ് കിറ്റ് വിതരണം ചെയ്യാത്തതെന്ന ചോദ്യത്തിന് വില്ലേജ് ഓഫീസറുടെ പക്കല്‍ വ്യക്തമായ മറുപടി ഇല്ലാതെ വന്നതോടെ വില്ലേജ് ഓഫീസറെ ശകാരിക്കുകയാണ് പിബി നൂഹ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''