കേരളം

ചാരക്കേസില്‍ കരുണാകരനെ കുടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി,  കരു നീക്കിയത് കോണ്‍ഗ്രസ് എ ഗ്രൂപ്പ്; വെളിപ്പെടുത്തലുമായി ചെറിയാന്‍ ഫിലിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഐഎസ്ആര്‍ഒ  ചാരക്കേസുമായി ബന്ധപ്പെട്ട അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ താഴയിറക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍. ചാനല്‍ ചര്‍ച്ചയിലായിരുന്നു ഇക്കാര്യം ചെറിയാന്‍ ഫിലിപ്പ് ഏറ്റുപറഞ്ഞത്. ജനങ്ങളുടെ മുന്നില്‍ കരുണാകരനെ താറടിച്ച് വിജയം നേടുന്നതിനായി എ ഗ്രൂപ്പാണ് കരുക്കള്‍ നീക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

താനും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മറിയം റഷീദ അറസ്റ്റിലായത് മുതലുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാകും. ഐജി രമണ്‍ ശ്രീവാസ്തവ ഇതില്‍ പങ്കാളിയാണോ എന്നായിരുന്നു അന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചത്. കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഐജിയെ കുടുക്കുന്നത് വഴി കരുണാകരനെ അട്ടിമറിക്കാനായിരുന്നു നീക്കം.

കരുണാകരനെ മുഖ്യപ്രതിയാക്കാനുള്ള നീക്കമാണ് എ വിഭാഗം നടത്തിയത്. ഇതിനായി മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹായം തേടാനും എ ഗ്രൂപ്പ് മടിച്ചില്ലെന്നും ചെറിയാന്‍ ഫിലിപ്പ് വെളിപ്പെടുത്തി. 


നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ