കേരളം

വീണ്ടും സാലറി ചലഞ്ചിനെ എതിര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നടപടി; പോളി ടെക്‌നിക് ജീവനക്കാരന് സസ്‌പെന്‍ഷന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനുള്ള സാലറി ചലഞ്ചിനെ എതിര്‍ത്തു എന്നാരോപിച്ച് വീണ്ടും സര്‍ക്കാര്‍ ജീവനക്കാരന് എതിരെ നടപടി. പ്രതിപക്ഷ സംഘടനയില്‍ അംഗമായ വി.പ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ടാണ് പ്രകാശ്. ചലഞ്ചിന് എതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞതിനാണ് നടപടി. 

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ആള്‍കൂടിയാണ് പ്രകാശ്. നേരത്തെ സാലറി ചലഞ്ചിനെ വിമര്‍ശിച്ച സെക്രട്ടേറിയേറ്റ് ജീവനക്കാരന് എതിരെ നടപടിയെടുത്തത് വിവാദമായിരുന്നു. സിപിഎം അനുകൂല സര്‍വീസ് സംഘടനയിലെ സജീവ പ്രവര്‍ത്തകനായ അനില്‍രാജിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചിരുന്നു. വീട്ടിലെ പരാധീനതകള്‍ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അനില്‍ രാജിന്റെ നിലപാട്. പകരം ഭാര്യയുടെ ശമ്പളം നല്‍കുമെന്നും ഇയാള്‍ വാട്‌സാപ് ഗ്രൂപ്പില്‍ വ്യക്തമാക്കി. പിന്നാലെ ഇയാളെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റി ഉത്തരവ് വന്നു. എന്നാല്‍ അനില്‍രാജ് നിലപാട് മാപ്പ് പറഞ്ഞതിന്റെ പശ്ചാതലത്തില്‍ നടപടി റദ്ദാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും