കേരളം

ചുമതലകള്‍ കൈമാറി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് ; ചോദ്യം ചെയ്യല്‍ ബുധനാഴ്ച

സമകാലിക മലയാളം ഡെസ്ക്


ജലന്ധര്‍ : ജലന്ധര്‍ ബിഷപ്പിന്റെ ചുമതലകള്‍ കൈമാറി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്. വൈദികര്‍ക്ക് അയച്ച കത്തിലാണ് ഫ്രാങ്കോ ഇക്കാര്യം അറിയിച്ചത്. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി കേരള പൊലീസ് വിളിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് പിന്നാലെ ഫ്രാങ്കോയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന ശക്തമാണ്. രൂപതയുടെ ഭരണ ചുമതല മൂന്ന് വൈദികര്‍ക്കാണ് കൈമാറിയത്. 

രൂപതയുടെ ഭരണ ചുമതല ഫാദര്‍ മാത്യു കോക്കണ്ടത്തിന് നല്‍കി. ഫാദര്‍ സുബിന്‍ തെക്കേടത്ത്, ഫാദര്‍ ജോസഫ് തെക്കുംപറമ്പില്‍ എന്നിവരടങ്ങിയ വൈദികര്‍  രൂപതയുടെ ഭരണ ചുമതലയില്‍ ഫാദര്‍ മാത്യു കോക്കണ്ടത്തിനെ സഹായിക്കുമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലന്ധര്‍ രൂപത ബിഷപ്പ് പീഡനക്കേസില്‍ അറസ്റ്റിലായി എന്ന തരത്തില്‍ വാര്‍ത്ത വരുന്നത് സഭയ്ക്ക് തിരിച്ചടിയാണ് എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 

എല്ലാം ദൈവത്തിന് കൈമാറുന്നു എന്ന് കത്തില്‍ ഫ്രാങ്കോ സൂചിപ്പിക്കുന്നു. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടി മാത്രമാണിതെന്ന് ഫ്രാങ്കോ സൂചിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനായി കാത്തിരിക്കുന്നു എന്നും ഫ്രാങ്കോ അറിയിച്ചു. കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ അടുത്ത ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ഫ്രാങ്കോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്